Wednesday, April 1, 2009
Friday, March 27, 2009
ഇനി അവധിക്കാലം !!
പരീക്ഷയും കഴിഞ്ഞു , സ്കൂളും അടച്ചു! ഇനി?
അവധിക്കാലം!!
രണ്ടു മാസത്തെ വേനലവധിക്കായി കുട്ടികള്‍ സ്കൂളിനോട് വിട പറഞ്ഞു.
നാലാം ക്ലാസ്സിലെ കുട്ടികള്‍ പുതിയ സ്കൂള്‍ തേടി പോകും.
നഴ്സറിയിലേക്കും ഒന്നാം ക്ലാസ്സിലേക്കും പുതുതായി കുട്ടികള്‍ എത്തിച്ചേരും.
അധ്യാപകര്‍ക്ക് ഇനി മൂല്യനിര്‍ണയവും, ട്രെയിനിങ്ങും, ഇലക്ഷന്‍ ഡ്യുട്ടിയും.
പിരിഞ്ഞു പോകുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഹൃദയം നിറഞ്ഞ ആസംസകള്‍!!
ബൈ ബൈ.
അവധിക്കാലം!!
രണ്ടു മാസത്തെ വേനലവധിക്കായി കുട്ടികള്‍ സ്കൂളിനോട് വിട പറഞ്ഞു.
നാലാം ക്ലാസ്സിലെ കുട്ടികള്‍ പുതിയ സ്കൂള്‍ തേടി പോകും.
നഴ്സറിയിലേക്കും ഒന്നാം ക്ലാസ്സിലേക്കും പുതുതായി കുട്ടികള്‍ എത്തിച്ചേരും.
അധ്യാപകര്‍ക്ക് ഇനി മൂല്യനിര്‍ണയവും, ട്രെയിനിങ്ങും, ഇലക്ഷന്‍ ഡ്യുട്ടിയും.
പിരിഞ്ഞു പോകുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഹൃദയം നിറഞ്ഞ ആസംസകള്‍!!
ബൈ ബൈ.
Saturday, March 21, 2009
മികവ് 2009 അധ്യാപക ദേശീയ ശില്പശാല


മികവ് 2009 അധ്യാപക ദേശീയ ശില്പശാലയില്‍ ഈ സ്കൂളിലെ കുട്ടികള്‍ ചരട് പിന്നിക്കളിയും കോലാട്ടവും അവതരിപ്പിച്ചു. തിരുവനന്തപുരത്തെ സര്‍വോദയ സ്കൂളില്‍ വച്ചു നടന്ന പരിപാടിയില്‍ ശില്പശാലയ്ക്കെത്തിയ ഇന്ത്യയിലെ വിവിധ സംസ്ഥാനത്തുള്ള അധ്യാപകര്‍ പരിപാടി ആസ്വദിക്കുകയും കുട്ടികളെയും അധ്യാപകരെയും അഭിനന്ദിക്കുകയും ചെയ്തു. നടപ്പ് അധ്യയന വര്‍ഷത്തില്‍ എസ്. എസ്. എ. യുടെ നിര്‍ദേശപ്രകാരം ഈ വിദ്യാലയത്തിലെ തനതു പ്രവര്‍ത്തനമായി തെരഞ്ഞെടുത്ത നാടന്‍ കലകളുടെ പുനരുദ്ധാരണം ദേശീയ തലത്തിലേക്ക് അംഗീകരിക്കപ്പെട്ടതിന്‍റെ ഭാഗമായാണ് ഇത്. ഈ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കോലാട്ടവും അന്യം നിന്നു പോകാറായ ചരട് പിന്നിക്കളിയുമാണ് ഇതിനുവേണ്ടി പരിശീലിപ്പിച്ചത്.
സ്കൂള്‍ വാര്‍ഷികം

ഗവ: മോഡല്‍ HS LPS & നഴ്സറി സ്കൂളിന്‍റെ തൊണ്ണൂറ്റി ഒന്‍പതാം വാര്‍ഷികവും അധ്യാപക രക്ഷകര്‍തൃ ദിനവും 2009 മാര്‍ച്ച് 17 നു ആഘോഷിച്ചു. വൈകുന്നേരം 4 മണിക്ക് ഈ വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള തനതു പ്രവര്‍ത്തനമായ കോലാട്ടം അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം പ്രൊഫസര്‍ ഡി. വിനയചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. തദവസരത്തില്‍ ശ്രീ. സാബു ടി. തോമസ്, ശ്രീമതി. എസ്. അലുമാബീവി എന്നിവരെ ആദരിക്കുകയും ചെയ്തു. സ്കൂളിന്‍റെ ബ്ലോഗ് പ്രകാശനം ശ്രീ. ടി. പി. കലാധരന്‍, പ്രോഗ്രാം ഓഫീസര്‍, എസ്. എസ്. എ. കേരള നിര്‍വഹിച്ചു. ശ്രീ. ശ്രീനിവാസ്, അഭിനയ സമ്മാന വിതരണം നടത്തി. തുടര്‍ന്ന് കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.




Subscribe to:
Posts (Atom)



