പരീക്ഷയും കഴിഞ്ഞു , സ്കൂളും അടച്ചു! ഇനി?
അവധിക്കാലം!!
രണ്ടു മാസത്തെ വേനലവധിക്കായി കുട്ടികള്‍ സ്കൂളിനോട് വിട പറഞ്ഞു.
നാലാം ക്ലാസ്സിലെ കുട്ടികള്‍ പുതിയ സ്കൂള്‍ തേടി പോകും.
നഴ്സറിയിലേക്കും ഒന്നാം ക്ലാസ്സിലേക്കും പുതുതായി കുട്ടികള്‍ എത്തിച്ചേരും.
അധ്യാപകര്‍ക്ക് ഇനി മൂല്യനിര്‍ണയവും, ട്രെയിനിങ്ങും, ഇലക്ഷന്‍ ഡ്യുട്ടിയും.
പിരിഞ്ഞു പോകുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഹൃദയം നിറഞ്ഞ ആസംസകള്‍!!
ബൈ ബൈ.
Friday, March 27, 2009
Saturday, March 21, 2009
മികവ് 2009 അധ്യാപക ദേശീയ ശില്പശാല


മികവ് 2009 അധ്യാപക ദേശീയ ശില്പശാലയില്‍ ഈ സ്കൂളിലെ കുട്ടികള്‍ ചരട് പിന്നിക്കളിയും കോലാട്ടവും അവതരിപ്പിച്ചു. തിരുവനന്തപുരത്തെ സര്‍വോദയ സ്കൂളില്‍ വച്ചു നടന്ന പരിപാടിയില്‍ ശില്പശാലയ്ക്കെത്തിയ ഇന്ത്യയിലെ വിവിധ സംസ്ഥാനത്തുള്ള അധ്യാപകര്‍ പരിപാടി ആസ്വദിക്കുകയും കുട്ടികളെയും അധ്യാപകരെയും അഭിനന്ദിക്കുകയും ചെയ്തു. നടപ്പ് അധ്യയന വര്‍ഷത്തില്‍ എസ്. എസ്. എ. യുടെ നിര്‍ദേശപ്രകാരം ഈ വിദ്യാലയത്തിലെ തനതു പ്രവര്‍ത്തനമായി തെരഞ്ഞെടുത്ത നാടന്‍ കലകളുടെ പുനരുദ്ധാരണം ദേശീയ തലത്തിലേക്ക് അംഗീകരിക്കപ്പെട്ടതിന്‍റെ ഭാഗമായാണ് ഇത്. ഈ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കോലാട്ടവും അന്യം നിന്നു പോകാറായ ചരട് പിന്നിക്കളിയുമാണ് ഇതിനുവേണ്ടി പരിശീലിപ്പിച്ചത്.
സ്കൂള്‍ വാര്‍ഷികം

ഗവ: മോഡല്‍ HS LPS & നഴ്സറി സ്കൂളിന്‍റെ തൊണ്ണൂറ്റി ഒന്‍പതാം വാര്‍ഷികവും അധ്യാപക രക്ഷകര്‍തൃ ദിനവും 2009 മാര്‍ച്ച് 17 നു ആഘോഷിച്ചു. വൈകുന്നേരം 4 മണിക്ക് ഈ വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള തനതു പ്രവര്‍ത്തനമായ കോലാട്ടം അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം പ്രൊഫസര്‍ ഡി. വിനയചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. തദവസരത്തില്‍ ശ്രീ. സാബു ടി. തോമസ്, ശ്രീമതി. എസ്. അലുമാബീവി എന്നിവരെ ആദരിക്കുകയും ചെയ്തു. സ്കൂളിന്‍റെ ബ്ലോഗ് പ്രകാശനം ശ്രീ. ടി. പി. കലാധരന്‍, പ്രോഗ്രാം ഓഫീസര്‍, എസ്. എസ്. എ. കേരള നിര്‍വഹിച്ചു. ശ്രീ. ശ്രീനിവാസ്, അഭിനയ സമ്മാന വിതരണം നടത്തി. തുടര്‍ന്ന് കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.




Tuesday, March 17, 2009
സ്കൂള്‍ വാര്‍ഷികം

വാര്‍ഷികാഘോഷവും അധ്യാപക രക്ഷകര്‍തൃ ദിനവും
ശതാബ്ദിയുടെ നിറവില്‍ എത്തിനില്‍ക്കുന്ന ഈ വിദ്യാലയം തനതായ പ്രവര്‍ത്തന ശൈലിയിലൂടെ ഇന്നു മികവുകളുടെ മുന്‍നിരയില്‍ എത്തിയിട്ടുണ്ട്. അക്ഷര ദീപത്തിലൂടെ അറിവിന്‍റെ വെളിച്ചം ബഹുസഹസ്രം കുട്ടികളില്‍ എത്തിച്ചതിന്‍റെ തൊണ്ണൂറ്റി ഒന്‍പതാം വാര്‍ഷികവും അധ്യാപക രക്ഷകര്‍തൃ ദിനവും 2009 മാര്‍ച്ച് 17 നു ആഘോഷിക്കുകയാണ്. തദവസരത്തില്‍ ശ്രീ. സാബു ടി. തോമസ്, ശ്രീമതി. എസ്. അലുമാബീവി എന്നിവരെ ആദരിക്കുന്നു.
കാര്യപരിപാടി
രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തല്‍
വൈകുന്നേരം 4 മണിക്ക് ഈ വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള തനതു പ്രവര്‍ത്തനമായ കോലാട്ടത്തിന്‍റെ അവതരണം.
തുടര്‍ന്ന് സാംസ്കാരിക സമ്മേളനം.
വൈകുന്നേരം 4 മണിക്ക് ഈ വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള തനതു പ്രവര്‍ത്തനമായ കോലാട്ടത്തിന്‍റെ അവതരണം.
തുടര്‍ന്ന് സാംസ്കാരിക സമ്മേളനം.
അധ്യക്ഷന്‍: ശ്രീ. ജി. ആര്‍. അനില്‍, വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, തിരുവനതപുരം നഗരസഭ
സ്വാഗതം: ശ്രീ. ടി. പി. സുധാകരന്‍, പി. ടി. എ. പ്രസിഡന്‍റ്
റിപ്പോര്‍ട്ട്: ശ്രീ. ഭുവനചന്ദ്രന്‍ നായര്‍, ഹെഡ്മാസ്റ്റര്‍
ഉല്‍ഘാടനം: പ്രൊഫസര്‍ ഡി. വിനയചന്ദ്രന്‍
സ്കൂളിന്‍റെ ബ്ലോഗ് പ്രകാശനം: ശ്രീ. ടി. പി. കലാധരന്‍, പ്രോഗ്രാം ഓഫീസര്‍, എസ്. എസ്. എ. കേരള
ആശംസകള്‍:
ശ്രീമതി. ബി. ലക്ഷ്മി, കൌണ്‍സിലര്‍, തിരുവനതപുരം നഗരസഭ
സ്വാഗതം: ശ്രീ. ടി. പി. സുധാകരന്‍, പി. ടി. എ. പ്രസിഡന്‍റ്
റിപ്പോര്‍ട്ട്: ശ്രീ. ഭുവനചന്ദ്രന്‍ നായര്‍, ഹെഡ്മാസ്റ്റര്‍
ഉല്‍ഘാടനം: പ്രൊഫസര്‍ ഡി. വിനയചന്ദ്രന്‍
സ്കൂളിന്‍റെ ബ്ലോഗ് പ്രകാശനം: ശ്രീ. ടി. പി. കലാധരന്‍, പ്രോഗ്രാം ഓഫീസര്‍, എസ്. എസ്. എ. കേരള
ആശംസകള്‍:
ശ്രീമതി. ബി. ലക്ഷ്മി, കൌണ്‍സിലര്‍, തിരുവനതപുരം നഗരസഭ
ശ്രീ. സാബു ടി. തോമസ്, പ്രിന്‍സിപ്പല്‍ ഹെഡ്മാസ്റ്റര്‍, മോഡല്‍ BHSS
സമ്മാന വിതരണം: ശ്രീ. ശ്രീനിവാസ്, അഭിനയ
വിവിധ എന്ഡോവ്മെന്ന്‍റുകളുടെ വിതരണം: അധ്യക്ഷന്‍
കൃതജ്ഞത: ശ്രീ. ജെ. ഉണ്ണികൃഷ്ണന്‍ നായര്, സ്റ്റാഫ് സെക്രട്ടറി
തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍
ദേശീയഗാനം
സമ്മാന വിതരണം: ശ്രീ. ശ്രീനിവാസ്, അഭിനയ
വിവിധ എന്ഡോവ്മെന്ന്‍റുകളുടെ വിതരണം: അധ്യക്ഷന്‍
കൃതജ്ഞത: ശ്രീ. ജെ. ഉണ്ണികൃഷ്ണന്‍ നായര്, സ്റ്റാഫ് സെക്രട്ടറി
തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍
ദേശീയഗാനം
Monday, March 16, 2009
തനതു പ്രവര്‍ത്തനം ദേശീയ ശ്രദ്ധയിലേക്ക്

ഈ അധ്യയന വര്‍ഷം എസ്. എസ്. എ. യുടെ നിര്‍ദേശപ്രകാരം ഈ വിദ്യാലയത്തിലെ തനതു പ്രവര്‍ത്തനമായി തെരഞ്ഞെടുത്ത നാടന്‍ കലകളുടെ പുനരുദ്ധാരണം ദേശീയ തലത്തിലേക്ക് അംഗീകരിക്കപ്പെട്ടു. ഈ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കൊലട്ടവും അന്യം നിന്നു പോകാറായ ചരട് പിന്നിക്കളിയുമാണ് ഇതിനുവേണ്ടി പരിശീലിപ്പിച്ചത്.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ദേശീയ സൈക്കിള്‍ പോളോ മത്സരത്തിന്‍റെ ഉല്‍ഘാടന വേളയില്‍ നമ്മുടെ സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ചരട് പിന്നിക്കളി.
നാട്ടരങ്ങ് 2008-2009

തെക്കന്‍ കേരളത്തിലെ ചില പ്രദേശങ്ങളില്‍ മാത്രം പ്രചാരത്തിലുണ്ടായിരുന്ന
ചരട് പിന്നിക്കളി, കോലാട്ടം എന്നീ നാടന്‍ കലാരൂപങ്ങള്‍ സ്കൂള്‍ പാഠ്യ പദ്ധതിയില്‍ തനതു പ്രവര്‍ത്തനങ്ങളില്‍ ഉള്‍പെടുത്തി പരിശീലിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്തു. കോലാട്ടത്തിന്‍റെ താളങ്ങള്‍ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളിലും
എത്തിയത് ഒരു പുതിയ പഠന പ്രവര്‍ത്തനമായിട്ട് മാത്രമല്ല പുതിയ ഒരു നാടന്‍കലാ സംസ്കാരം സ്വാംശീകരിക്കുന്നതിലുമാണ്. ഈ പ്രവര്‍ത്തനം സംസ്ഥാനതലത്തില്‍ ശ്രദ്ധേയമാക്കാന്‍ സഹായിച്ചത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണ്.

ചരട് പിന്നിക്കളി

കോലാട്ടം
ദിനാചരണങ്ങള്‍
സാമൂഹ്യശാസ്ത്ര ക്ലബിന്‍റെ നേതൃത്വത്തില്‍ ഓരോ മാസത്തിലെയും ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍ കണ്ടെത്തി ഓരോ ദിനവും ഉചിതതമായി ആഘോഷിക്കുന്നു.
ജൂണ്‍ 5 : പരിസ്ഥിതി ദിനം

ജൂണ്‍ 19 : വായനാ ദിനം
ജൂലൈ 1 : വനമഹോല്‍സവം
ജൂലൈ 11 : ലോക ജനസംഖ്യാദിനം
ജൂലൈ 21 : ചാന്ദ്ര ദിനം
ഓഗസ്റ്റ് 15 : സ്വാതന്ത്ര്യ ദിനം

ഓണം


ഒക്ടോബര്‍ 2 : ഗാന്ധി ജയന്തി
ഒക്ടോബര്‍ 6 : വന്യ ജീവി വാരാചരണം

നവംബര്‍ 14 : ശിശു ദിനം
ഫെബ്രുവരി 28 : ശാസ്ത്ര ദിനം
ക്രിസ്മസ്
ജൂണ്‍ 5 : പരിസ്ഥിതി ദിനം

ജൂണ്‍ 19 : വായനാ ദിനം
ജൂലൈ 1 : വനമഹോല്‍സവം
ജൂലൈ 11 : ലോക ജനസംഖ്യാദിനം
ജൂലൈ 21 : ചാന്ദ്ര ദിനം
ഓഗസ്റ്റ് 15 : സ്വാതന്ത്ര്യ ദിനം

ഓണം


ഒക്ടോബര്‍ 2 : ഗാന്ധി ജയന്തി
ഒക്ടോബര്‍ 6 : വന്യ ജീവി വാരാചരണം

നവംബര്‍ 14 : ശിശു ദിനം
ഫെബ്രുവരി 28 : ശാസ്ത്ര ദിനം
ക്രിസ്മസ്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

ക്ലാസ്സ് മുറികളില്‍ നിന്നും വ്യത്യസ്തമായൊരു ശാസ്ത്രീയാനുഭവം നേടിയെടുക്കുന്നതിന് അവസരമൊരുക്കുന്ന രീതിയിലാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വികസിപ്പിച്ചിരിക്കുന്നത്. വിവിധ ഭൂപടങ്ങള്‍, ഗ്ലോബുകള്‍, ചരിത്രപരമായ വസ്തുതകള്‍ അടങ്ങിയ ചാര്‍ട്ടുകള്‍, മഹാന്മാരുടെ ജീവചരിത്രക്കുറിപ്പുകള്‍, ചിത്രങ്ങള്‍, ചരിത്രസ്മാരകങ്ങളുടെ കുറിപ്പുകള്‍, വിവിധ തരത്തിലുള്ള കളെക്ഷനുകള്‍ ഇവയെല്ലാം സജ്ജീകരിച്ചു കൊണ്ടാണ് റൂം സജ്ജമാക്കിയിട്ടുള്ളത്.
സഹവാസ ക്യാമ്പ്
ഗണിതശാസ്ത്ര ക്ലബ്ബ്
ഗണിതശാസ്ത്ര ക്ലബിന്‍റെ ഉല്‍ഘാടനം ബി. ആര്‍. സി. ട്രെയിനര്‍ ശ്രീമതി. സുനിത നിര്‍വഹിച്ചു. തുടര്‍ന്ന് ഗണിത പഠനം രസകരമാക്കുന്നതിനു ക്ലാസ്സെടുക്കുകയും ചെയ്തു.
പി. ആര്‍. ഡി. ജീവനക്കാരന്‍ ശ്രീ. പ്രശാന്തിന്‍റെ നേതൃത്വത്തില്‍ ഗണിതശാസ്ത്ര ശില്പശാല നടത്തി. ചതുഷ് ക്രിയകള്‍ വിവിധ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും അതിലൂടെ ഗണിതവുമായി ബന്ധപ്പെട്ട കളികളും അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു.
പി. ആര്‍. ഡി. ജീവനക്കാരന്‍ ശ്രീ. പ്രശാന്തിന്‍റെ നേതൃത്വത്തില്‍ ഗണിതശാസ്ത്ര ശില്പശാല നടത്തി. ചതുഷ് ക്രിയകള്‍ വിവിധ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും അതിലൂടെ ഗണിതവുമായി ബന്ധപ്പെട്ട കളികളും അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു.
ശാസ്ത്ര ക്ലബ്ബ്

3, 4, ക്ലാസ്സുകളിലെ കുട്ടികളെ ഉള്‍പെടുത്തി രൂപീകരിച്ച ശാസ്ത്ര ക്ലബിന്‍റെ ഉല്‍ഘാടനം ശ്രീ. സി. പി. അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും ശാസ്ത്ര ക്ലബ്ബ് കൂടുന്നു.
ഫീല്‍ഡ് ട്രിപ്പ്: ശാസ്ത്ര സാങ്കേതിക മ്യൂസിയം, ഹിസ്റ്റൊറിക്കല്‍ മ്യൂസിയം, ബോട്ടാണിക്കല്‍ മ്യൂസിയം, മൃഗശാല എന്നിവിടങ്ങളിലേക്കാണ് പഠനയാത്ര നടത്തിയത്.
ശാസ്ത്ര മേളകള്‍: സ്കൂള്‍ തലത്തില്‍ ഓഗസ്റ്റ് 25 നു മേളയുടെ ഉല്‍ഘാടനം സര്‍വവിജ്ഞാനകോശം ഡയറക്ടര്‍ ഡോ. പാപ്പൂട്ടി നിര്‍വഹിച്ചു.
സബ് ജില്ലാതല ശാസ്ത്ര മേളയില്‍ ഓവറോള്‍ മൂന്നാം സ്ഥാനം ലഭിച്ചു.

സ്കൂള്‍തല ശാസ്ത്ര മേള സര്‍വവിജ്ഞാനകോശം ഡയറക്ടര്‍ പ്രൊഫസര്‍ പാപ്പൂട്ടി നിര്‍വഹിച്ചു.
ലൈബ്രറി

നവീകരിച്ച ലൈബ്രറിയുടെയും വായനാദിനത്തിന്‍റെയും ഉല്‍ഘാടനം പി. എന്‍. പണിക്കര്‍ ദിനമായ ജൂണ്‍ 19 നു കുട്ടികളുടെ നാടകാചാര്യനായ ശ്രീ. ആലിന്തറ ജി. കൃഷ്ണപിള്ള നിര്‍വഹിച്ചു.
മിഠായിക്ക് പകരം പുസ്തകം ജന്മദിന സമ്മാനം എണ്ണ ആശയത്തിലൂടെ പുസ്തക ശേഖരണം നടത്തി.
'വയമ്പ്' (വായനയുമായി ബന്ധപ്പെട്ട പരിപാടി) ഉല്‍ഘാടനം ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ ശ്രീ. റൂബിന്‍ ഡിക്രൂസ് നിര്‍വഹിക്കുകയും നൂറോളം പുസ്തകങ്ങള്‍ സംഭാവനയായി നല്കുകയും ചെയ്തു. കൂടാതെ ഇന്‍സ്റ്റിട്യൂട്ട് പ്രസിദ്ധീകരണമായ 'തളിര്' മാസികയുടെ പ്രചാരണവും നടത്തി.
ദേശാഭിമാനി, മാതൃഭൂമി, മംഗളം എന്നീ പത്രങ്ങള്‍ രക്ഷിതാക്കളുടെ സഹായത്തോടെ ഇപ്പോള്‍ വരുത്തുന്നുണ്ട്. വായനയ്ക്കായി ആഴ്ചയില്‍ ഒരു പീരീഡ് മാറ്റി വയ്ക്കുകയും അധിക വായനയ്ക്കായി പുസ്തകങ്ങള്‍ വിതരണം നടത്തുകയും ചെയ്യുന്നു. കുട്ടികളെവായനാ കുറിപ്പ് തയ്യാറാക്കാന്‍ ശീലിപ്പിക്കുന്നു.
പതിപ്പുകള്‍:


കുട്ടികള്‍ പതിപ്പുകളുടെ നിര്‍മ്മാണത്തില്‍
Sunday, March 15, 2009
ചിത്രരചനാ ശില്പശാല
സ്കൂളിലെ മൊത്തം കുട്ടികളെയും ഉള്‍പെടുത്തി നടന്ന ഈ ശില്പശാലക്കു നേതൃത്വം കൊടുത്തത് ഫൈന്‍ ആര്‍ട്സ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ .ശ്രീ വിശ്വനാഥന്‍ ആണ്.
ആര്‍ട്സ് ക്ലബ്ബ്
ആര്‍ട്സ് ക്ലബ്ബ് ഉദ്ഘാടനം 02.07.2008 നു നാടന്‍പാട്ട് ശില്പശാലയോടെ പ്രശസ്ത സംഗീത സംവിധായകന്‍ ശ്രീ കാവാലം ശ്രീകുമാര്‍ നിര്‍വഹിച്ചു. കുംമാട്ടിയുടെയും അനുബന്ധ കഥാപാത്രങ്ങളുടെയും ശീലുകള്‍ കുട്ടികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയും അവരെക്കൊണ്ടു പാടിക്കുകയും ചെയ്തു.ശ്രീ പിരപ്പന്‍കോട് അശോകന്‍റെ നേതൃത്വത്തില്‍ കുഞ്ഞു മനസിലെ കുഞ്ഞിക്കവിത എന്ന ശില്പശാല നടന്നു.
ഡാന്‍സ്ക്ലാസ്സ് : ശ്രീമതി ഗായത്രി സുബ്രമാന്യതിന്‍റെ ശിക്ഷണത്തിലാണ് കുട്ടികള്‍ നൃത്തം അഭ്യസിക്കുന്നത്.
സംഗീത ക്ലാസ്സ് : സംഗീതാധ്യാപകനായ ശ്രീ ആര്‍. മഹാദേവന്‍റെ കീഴില്‍ കുട്ടികള്‍ ആഴ്ചയില്‍ ഒന്നര മണിക്കൂര്‍ സംഗീതം അഭ്യസിക്കുന്നു.
Subscribe to:
Posts (Atom)









