Monday, March 16, 2009

ലൈബ്രറി


നവീകരിച്ച ലൈബ്രറിയുടെയും വായനാദിനത്തിന്‍റെയും ഉല്‍ഘാടനം പി. എന്‍. പണിക്കര്‍ ദിനമായ ജൂണ്‍ 19 നു കുട്ടികളുടെ നാടകാചാര്യനായ ശ്രീ. ആലിന്തറ ജി. കൃഷ്ണപിള്ള നിര്‍വഹിച്ചു.
മിഠായിക്ക് പകരം പുസ്തകം ജന്മദിന സമ്മാനം എണ്ണ ആശയത്തിലൂടെ പുസ്തക ശേഖരണം നടത്തി.
'വയമ്പ്' (വായനയുമായി ബന്ധപ്പെട്ട പരിപാടി) ഉല്‍ഘാടനം ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ ശ്രീ. റൂബിന്‍ ഡിക്രൂസ് നിര്‍വഹിക്കുകയും നൂറോളം പുസ്തകങ്ങള്‍ സംഭാവനയായി നല്കുകയും ചെയ്തു. കൂടാതെ ഇന്‍സ്റ്റിട്യൂട്ട് പ്രസിദ്ധീകരണമായ 'തളിര്' മാസികയുടെ പ്രചാരണവും നടത്തി.
ദേശാഭിമാനി, മാതൃഭൂമി, മംഗളം എന്നീ പത്രങ്ങള്‍ രക്ഷിതാക്കളുടെ സഹായത്തോടെ ഇപ്പോള്‍ വരുത്തുന്നുണ്ട്. വായനയ്ക്കായി ആഴ്ചയില്‍ ഒരു പീരീഡ്‌ മാറ്റി വയ്ക്കുകയും അധിക വായനയ്ക്കായി പുസ്തകങ്ങള്‍ വിതരണം നടത്തുകയും ചെയ്യുന്നു. കുട്ടികളെവായനാ കുറിപ്പ് തയ്യാറാക്കാന്‍ ശീലിപ്പിക്കുന്നു.

പതിപ്പുകള്‍:




കുട്ടികള്‍ പതിപ്പുകളുടെ നിര്‍മ്മാണത്തില്‍